പയ്യന്നൂർ: വിൽപ്പനക്കായി പയ്യന്നൂരിലെത്തിച്ച 10.265 ഗ്രാം എംഡിഎംഎ യുമായി ഒരു സ്ത്രീ ഉൾപ്പെടെ 3 പേർ പോലീസിൻ്റെ പിടിയിലായി. ബുധനാഴ്ച തീയ്യതി പുലർച്ചെ നൈറ്റ് പട്രോളിങ്ങിനിടെ വാഹന പരിശോധന നടത്തുകയായിരുന്ന പയ്യന്നൂർ സബ്ബ് ഇൻസ്പെക്ടർ പി.യദുകൃഷണൻ, ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർ ഹേമന്ത് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ മുകേഷ് കല്ലേൻ, ഷംസുദീൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് എംഡിഎംഎ പിടി കൂടിയത്. 3 പേരുടെ ദേഹ പരിശോധനയിൽ നിന്നും, കാറിൻ്റെ ഡാഷ് ബോർഡി ലും സൂക്ഷിച്ച നിലയിലായിരുന്നു. പയ്യന്നൂർ പെരുമ്പ സ്വദേശിയായ ഷഹബാസ്( 30 ) പയ്യന്നൂർ എടാട്ട് സ്വദേശിയായ ഷിജി നാസ് (34)/25, തുരുത്തി സ്വദേശിനിയായ പ്രജിത , (30)എന്നിവരെയാണ് പിടികൂടിയത്. പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കഴിഞ്ഞ ഒരു മാസത്തി നി ടെ 3 സിക്യു എംഡിഎംഎ ആണ് ഇതുവരെ പോലീസ് പിടിക്കൂടിയത്. ലഹരിക്കെതിരെ ശക്തമായ റെയ്ഡുകൾ ഇനിയും തുടരുമെന്ന് പൊലീസ് അറിയിച്ചു.
3 people, including a young woman, arrested in Payyannur for carrying MDMA